ഗുരുവായർ: ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൃഷ്ണഗീതി ദിനാഘോഷം നടത്തി. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷനായി.
ഗുരുവായൂർ ദേവസ്വത്തിന്റെ മാനവേദ സുവർണ മുദ്ര പുരസ്കാരം കൃഷ്ണനാട്ടം കലാകാരൻ കെ.മണികണ്ഠനും വാസു നെടുങ്ങാടി സുവർണ മുദ്ര എം.കെ. ദിൽകുഷിനും ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സമ്മാനിച്ചു. ക്വിസ് മത്സര വിജയികളായ ജിതിൻ ശശി, കൃഷ്ണ പ്രസാദ് എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. തുടർന്ന്് കൃഷ്ണനാട്ടത്തിലെ തെരഞ്ഞെടുത്ത ദൃശ്യങ്ങൾ അരങ്ങേറി.
കൃഷ്ണഗീതി ദിനാഘോഷം
01:06 AM Nov 17, 2018 | Deepika.com