+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​വാ​ന് ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം

ച​ളി​ങ്ങാ​ട്: ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സേ​ന​യു​ടെ ഭാ​ഗ​മാ​യ ജ​വാ​ന് ജന്മനാ​ടി​ന്‍റെ സ്വീ​ക​ര​ണം. സൈ​ന്യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഏ​ഴു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്
ജ​വാ​ന് ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം
ച​ളി​ങ്ങാ​ട്: ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സേ​ന​യു​ടെ ഭാ​ഗ​മാ​യ ജ​വാ​ന് ജന്മനാ​ടി​ന്‍റെ സ്വീ​ക​ര​ണം. സൈ​ന്യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഏ​ഴു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ച​ളി​ങ്ങാ​ട് സ്വ​ദേ​ശി തൊ​ട്ടു​പ​റ​ന്പ​ത്ത് മു​ഹ​മ്മ​ദ് റാ​സി​ക്കി​നാ​ണു ച​ളി​ങ്ങാ​ട് ഹെ​ൽ​പ്പ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

വി​വി​ധ വാ​ദ്യമേ​ള​ങ്ങ​ളും ആ​ർ​എം​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ എ​ൻ​സി​സി കാ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡും തു​ട​ർ​ന്ന് ച​ളി​ങ്ങാ​ട് റെ​ഡ് ആ​പ്പി​ൾ സ്പോ​ർ​ട്സ് ഹ​ബി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഉ​ത്സ​വ​പ്ര​തീ​തി​യു​ണ​ർ​ത്തി. ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​പ്പ് ലൈ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ. മ​ൻ​സൂ​ർ, റി​ട്ട​. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് പി.​എ​ച്ച്. അ​ബ്ദു​ള്ള, ക​യ്പ​മം​ഗ​ലം ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. സു​ജി​ത്ത്, ക​വി ശി​ഹാ​ബ് ഷി​ബു, ച​ളി​ങ്ങാ​ട് റെ​ഡ് ആ​പ്പി​ൾ ടെ​ർ​ഫി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ജീ​ബ് ഹം​സ, ഹെ​ൽ​പ്പ് ലൈ​ൻ സെ​ക്ര​ട്ടറി ടി.​എ. ഷെ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​മ്മു ക​ശ്മീ​രി​ലാ​ണു റാ​സി​ഖി​ന്‍റെ ആ​ദ്യ പോ​സ്റ്റിം​ഗ്.