+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ചന്‍റെ 67 -ാം ശ്രാ​ദ്ധാ​ച​ര​ണം: പ​ദ​യാ​ത്ര ന​ട​ത്തി

ചൊ​വ്വ​ന്നൂ​ർ: സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ 13ന് ​ന​ട​ക്കു​ന്ന ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ചന്‍റെ 67 ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഊ​ക്ക​ന​ച്ച​ന്‍റെ ജ​ന്മ​നാ​ട​യാ​യ
ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ചന്‍റെ 67 -ാം ശ്രാ​ദ്ധാ​ച​ര​ണം: പ​ദ​യാ​ത്ര ന​ട​ത്തി
ചൊ​വ്വ​ന്നൂ​ർ: സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ 13ന് ​ന​ട​ക്കു​ന്ന ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ചന്‍റെ 67 -ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഊ​ക്ക​ന​ച്ച​ന്‍റെ ജ​ന്മ​നാ​ട​യാ​യ പ​റ​പ്പൂ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്ര ഊ​ക്ക​ന​ച്ച​ൻ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ചൊ​വ്വ​ന്നൂ​ർ പ​ള​ളി​യി​ൽ എ​ത്തി സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ‍​റി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ ജോ​സ് വ​ല്ലൂ​രാ​ൻ പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. രാ​വി​ലെ 10ന് ​ചൊ​വ്വ​ന്നൂ​ര് പ​ള്ളി​യി​ൽ എ​ത്തി​ചേ​ർ​ന്നു.

വി​കാ​രി ഫാ. ​തോ​മ​സ് ചൂ​ണ്ട​ൽ, കൈ​കാ​ര​ന്മ​രാ​യ എം.​വി. ഡൊ​മി​നി​ക്ക്, കി​ട​ങ്ങ​ൻ ഷാ​ജു , ക​ണി​യ​ത്ത് ഷാ​ജി , ഊ​ക്ക​ൻ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പോ​ൾ മ​ണ്ടും​പാ​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പ​ദ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ​റ​പ്പൂ​ർ ഫെ​റോ​ന വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ, പോ​ന്നോ​ർ പ​ള്ളി വി​കാ​രി ഫാ. ​സി​ജോ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​മ്പ​തു​വ​രെ ത​ലോ​ർ ജെ​റു​സ​ലേം ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് (സി​എം​ഐ) ന​യി​ക്കു​ന്ന ധ്യാ​ന​വും നാ​ളെ വൈ​കി​ട്ട് ആ​റി​ന് ഫാ. ​ര​ജ്ഞി​ത്ത് അ​ത്താ​ണി​ക്ക​ൽ (സി​എം​ഐ) നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യും ന​ട​ക്കു.