+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​രം ന​ട​ത്തി പ്ര​തി​ഷേ​ധം

ഇ​രി​ങ്ങാ​ല​ക്കു​ട: കു​ണ്ടും കു​ഴി​യു​മാ​യ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ. സ​മ​രം ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര
പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​രം ന​ട​ത്തി പ്ര​തി​ഷേ​ധം
ഇ​രി​ങ്ങാ​ല​ക്കു​ട: കു​ണ്ടും കു​ഴി​യു​മാ​യ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ. സ​മ​രം ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​മാ​ണെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. ക്രൈ​ സ്റ്റ് കോ​ളേ​ജ് ജം​ഗ്ഷ​നി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു കൂ​ടി​യ​ത്. ഇ​നി ഈ ​റോ​ഡി​ൽ മ​രി​ക്കാ​ൻ പോ​വു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​സം​സ്കാ​രം ന​ട​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് വ​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നും അ​നു​ശോ​ചി​ക്കാ​നും വ​ലി​യ മെ​ഴു​ക് തി​രി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍, തൃ​ശൂ​ർ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് രേ​ഖാ​മൂ​ലം കൊ​ടു​ത്തി​ട്ടും വാ​ക്കാ​ലു​ള്ള ഉ​റ​പ്പ​ല്ലാ​തെ ന​ട​പ​ടി​ക​ൾ ഒ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ട​ൽ മെ​യ് മാ​സം അ​വ​സാ​നം തു​ട​ങ്ങി​യ​താ​ണ്. ജൂ​ണി​ൽ മ​ഴ തു​ട​ങ്ങു​മെ​ന്ന​റി​ഞ്ഞി​ട്ടും യാ​തൊ​രു സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പാ​ലി​ക്കാ​തെ പ്ര​ധാ​ന റോ​ഡു​ക​ൾ മു​ഴു​വ​ൻ കു​ത്തി​പ്പൊ​ളി​ച്ചി​ട്ട അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ലാ​ണ് പ്ര​തി​ഷേ​ധം.

കാ​ട്ടു​ങ്ങ​ച്ചി​റ -ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡ്, (ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ൻ മു​ത​ലു​ള്ള 100 മീ​റ്റ​ർ), ബൈ​പ്പാ​സ് റോ​ഡ്, ക്രൈ​സ്റ്റ് കോ​ളേ​ജ് ഗ്രൗ​ണ്ടി​ന്‍റെ വ​ശ​ത്തു കൂ​ടെ​യു​ള്ള റോ​ഡ്, ഫ​യ​ർ സ്റ്റേ​ഷ​നു മു​ന്പി​ലു​ള്ള റോ​ഡ്, ക്രൈ​സ്റ്റ് കോ​ളേ​ജ് മു​ത​ൽ തൃ​ശൂ​ർ ഹൈ​വേ വ​രെ​യു​ള്ള റോ​ഡ്, മാ​ർ​വെ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ഉ​ദ​യ ഹോ​സ്റ്റ​ൽ വ​രെ​യു​ള്ള റോ​ഡ് (ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ വ​ണ്ടി​ക​ളും പോ​കു​ന്ന റോ​ഡ്) എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ട്ട​റി​ൽ പോ​കു​ന്പോ​ൾ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ഷേ​ർ​ളി​യെ, അ​പ​ക​ടം ക​ണ്ടി​ട്ടു വ​ണ്ടി നി​റു​ത്താ​തെ പ​ല​രും ക​ട​ന്നു പോ​യ​പ്പോ ഓ​ടി​വ​ന്ന് സ​ഹാ​യി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജീ​സ് ലാ​സ​ർ, രാ​ജീ​വ് മു​ല്ല​പ്പി​ള്ളി, മി​നി ജോ​സ് കാ​ളി​യ​ങ്ക​ര, മു​സ്ത​ഫ തോ​പ്പി​ൽ, ജോ​സ് വ​ർ​ഗീ​സ്, പ്ര​സാ​ദ് ക​ള​രി​ക്ക​ൽ, മ​നോ​ജ് കേ​ളം​പ​റ​ന്പി​ൽ, വി​ജി​ത്ത്, അ​നി​ൽ മേ​നാ​ത്ത്, ജി​യോ പോ​ൾ, ഷ​ബീ​ർ ക​ള​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.