ചളിങ്ങാട്: കഠിന പ്രയത്നത്തിലൂടെ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായ ജവാന് ജന്മനാടിന്റെ സ്വീകരണം. സൈന്യത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ഏഴുമാസത്തെ പരിശീലനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ചളിങ്ങാട് സ്വദേശി തൊട്ടുപറന്പത്ത് മുഹമ്മദ് റാസിക്കിനാണു ചളിങ്ങാട് ഹെൽപ്പ് ലൈൻ പ്രവർത്തകർ സ്വീകരണമൊരുക്കിയത്.
വിവിധ വാദ്യമേളങ്ങളും ആർഎംവിഎച്ച്എസ് സ്കൂളിലെ എൻസിസി കാഡറ്റുകളുടെ പരേഡും തുടർന്ന് ചളിങ്ങാട് റെഡ് ആപ്പിൾ സ്പോർട്സ് ഹബിൽ നടന്ന സാംസ്കാരിക സമ്മേളനവും ഉത്സവപ്രതീതിയുണർത്തി. ഇ.ടി. ടൈസണ് എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെൽപ്പ് ലൈൻ പ്രസിഡന്റ് പി.എ. മൻസൂർ, റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് പി.എച്ച്. അബ്ദുള്ള, കയ്പമംഗലം ഗ്രാമപഞ്ചായത്തംഗം എം.എസ്. സുജിത്ത്, കവി ശിഹാബ് ഷിബു, ചളിങ്ങാട് റെഡ് ആപ്പിൾ ടെർഫിന്റെ മാനേജിംഗ് ഡയറക്ടർ മുജീബ് ഹംസ, ഹെൽപ്പ് ലൈൻ സെക്രട്ടറി ടി.എ. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജമ്മു കശ്മീരിലാണു റാസിഖിന്റെ ആദ്യ പോസ്റ്റിംഗ്.