റാ​ലി ന​ട​ത്തി

01:06 AM Nov 17, 2018 | Deepika.com
തൃ​ശൂ​ര്‍: സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ സം​ഘ​പ​രി​വാ​റി​ല്‍ നി​ന്നു​ള്ള വ​ധ​ഭീ​ഷ​ണി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും സു​നി​ല്‍ പി. ​ഇ​ള​യി​ട​ത്തി​നും ബി​ന്ദു ത​ങ്കം ക​ല്യാ​ണി​ക്കും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചും തൃ​ശൂ​രി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ലി ന​ട​ത്തി. തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി പ​രി​സ​ര​ത്തു​നി​ന്നും തു​ട​ങ്ങി​യ റാ​ലി തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു മു​മ്പി​ല്‍ സ​മാ​പി​ച്ചു.

പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ന്‍. വി​ന​യ​കു​മാ​ര്‍, യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എം. സ​തീ​ശ​ന്‍, ലി​ല്ലി പാ​ലോ​ക്കാ​ര​ന്‍, കെ.​വി. ആ​ന്‍റ​ണി, സ്വ​ര്‍​ണ​ല​ത തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ടി. ​ന​രേ​ന്ദ്ര​ന്‍, പി.​എ​സ്. ഇ​ക്ബാ​ല്‍, വി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​എ​ല്‍. ഗ​ണേ​ഷ്, കെ.​എ​ല്‍.​ ജോ​സ്, ഇ.​ഡി. ഡേ​വി​സ്, പ്ര​ഫ. എം. ​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.