നികുതി തവണകളായി അടയ്ക്കാം
01:06 AM Nov 17, 2018 | Deepika.com
വടക്കാഞ്ചേരി: 2014 ഏപ്രിൽ ഒന്നിനു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ളതും അഞ്ചു വർഷത്തെ നികുതി അടച്ചിട്ടുള്ളതുമായ മോട്ടോർക്യാബ് / ടൂറിസ്റ്റ് ക്യാബ് എന്നിവയുടെ പത്തു വർഷത്തെ നികുതി മൂന്നു തുല്യ തവണകളായി അടയ്ക്കാൻ അവസരം. ആദ്യ തവണ 2018 നവംബർ 30നു മുന്പും രണ്ടാമത്തെ തവണ 2019 ജനുവരി 30നു മുന്പും മൂന്നാമത്തെ തവണ 2019 മാർച്ച് 30നു മുന്പും അടക്കേണ്ടതാണ്. റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള കേസുകളിലും മുന്പ് രണ്ടു പ്രാവശ്യം തവണ വ്യവസ്ഥ അനുവദിച്ചിട്ടും അടക്കാൻ കഴിയാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജോയന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.