തൃശൂർ: പടിഞ്ഞാറേകോട്ടയിൽ സിവിൽ ലൈൻസ് മോഡൽ റോഡ് വന്നുചേരുന്ന ഭാഗത്തെ പൊളിക്കാതിരുന്ന കെട്ടിടങ്ങൾ പൊളിച്ചു. ബലക്ഷയമുണ്ടായിരുന്ന ഈ കെട്ടിടങ്ങളിലെ കടകൾ പടിഞ്ഞാറേകോട്ടയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കു മാറ്റി. സിവിൽ ലൈൻസ് റോഡിന്റെ വടക്കുവശത്തുള്ള കെട്ടിടങ്ങൾ പൊളിച്ചതോടെ വാഹനങ്ങൾക്കു പൂങ്കുന്നം ഭാഗത്തേക്കു തിരിയാൻ കൂടുതൽ എളുപ്പമാകും. 16 കടകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇവരെ കോർപറേഷൻ കെട്ടിടത്തിലേക്കു മാറ്റിയതിനാൽ കെട്ടിടം പൊളിക്കലിനോടു വ്യാപാരികൾ സഹകരിച്ചു.
വാക്കുപാലിച്ച കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയവർക്ക് ഇന്നു വൈകുന്നേരം അഞ്ചിനു സ്വീകരണം നൽകുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറേകോട്ട യൂണിറ്റ് പ്രസിഡന്റ് എ.എൽ. ടോണി പറഞ്ഞു.
പടിഞ്ഞാറേകോട്ടയിൽ പൊളിക്കാതിരുന്ന കെട്ടിടങ്ങൾ പൊളിച്ചു
01:04 AM Nov 17, 2018 | Deepika.com