ഇരിങ്ങാലക്കുട: രണ്ടരക്കിലോ കഞ്ചാവുമായി രണ്ട ുപേരെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. പാലക്കാട് വാണിയംകുളം സ്വദേശികളായ പനഞ്ചിക്കൽ വീട്ടിൽ പ്രസാദ് (31), പുളിക്കാഞ്ചേരി സുധീഷ് (24) എന്നിവരാണ് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. പാലക്കാടുനിന്ന് ഡിയോ സ്കൂട്ടർ വാഹനത്തിൽ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കാനുള്ള യാത്രയ്ക്കിടയിലാണ് ഇവർ പിടിയിലായത്.
ഓപ്പണ്‍ മാർക്കറ്റിൽ മൂന്നുലക്ഷത്തിലധികം രൂപ പിടിച്ചെടുത്ത കഞ്ചാവിനുണ്ടെന്ന് എക്സൈസ് ഇൻസ്പക്ടർ കെ.കെ. ഷിജിൽ കുമാർ പറഞ്ഞു. മൂന്ന് ഗ്രാമിന്റെ പൊതി അഞ്ചൂറുരൂപയ്ക്കാണ് ഇവർ വിറ്റഴിക്കുന്നത്. പിടിയിലായിട്ടുള്ള പ്രസാദ് മുൻപ് ഹാൻസ്, പാൻമസാല തുടങ്ങിയ നിരോധിത പുകയില ഉത്്പന്നങ്ങൾ വിറ്റഴിച്ചതിന് കേസുണ്ട ്.
എക്സൈസ് ഉദ്യോഗസ്ഥരായ ബിന്നി ഷിമേത്തി, അനുകുമാർ, ജയദേവൻ, പിങ്കി മോഹൻദാസ്, കെ.എ. ബാബു, കെ.കെ. വിജയൻ, ഷിബു കെ.എസ്., എന്നിവരും അന്വേഷണ സംഘത്തിലുണ്ട ായിരുന്നു.
രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
01:00 AM Nov 17, 2018 | Deepika.com