ഗ​ജ​രാ​ജ​ൻ കേ​ശ​വ​ൻ അ​നു​സ്മ​ര​ണം നാ​ളെ

12:47 AM Nov 17, 2018 | Deepika.com
ഗു​രു​വാ​യൂ​ർ: ഗ​ജ​രാ​ജ​ൻ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​വും ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ച​ര​ത്ന​ കീ​ർ​ത്ത​നാ​ലാ​പ​ന​വും ദ​ശ​മി ദി​വ​സ​മാ​യ നാ​ളെ ന​ട​ക്കും.​ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10വ​രെ​യാ​ണ് പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം.​

ഗ​ജ​രാ​ജ​ൻ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വെ​ങ്കി​ടം ക്ഷേ​ത്ര സ​ന്നി​ധി​യി​ൽനി​ന്ന് ഗ​ജ​രാ​ജ​ൻ കേ​ശ​വ​ന്‍റെ ഛായാ​ചി​ത്രം വ​ഹി​ച്ചു​കൊ​ണ്ട ുള്ള ​ഘോ​ഷ​യാ​ത്ര രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.​ ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ ആ​ന​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര കി​ഴ​ക്കേ ഗോ​പു​ര​ത്തി​ലെ​ത്തി ഗു​രു​വാ​യൂ​ര​പ്പ​നെ വ​ണ​ങ്ങി കു​ള പ്ര​ദ​ക്ഷി​ണം ചെ​യ്യും.​

തു​ട​ർ​ന്ന് ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ കേ​ശ​വ​ന്‍റെ പ്ര​തി​മ​ക്ക് മു​ന്പി​ലെ​ത്തി പു​ഷ്പച​ക്രം സ​മ​ർ​പ്പി​ക്കും. അ​തി​നു​ശേ​ഷം ആ​ന​യൂ​ട്ടും ഉ​ണ്ടാവും.​ ഗ​ജഘോ​ ഷ​യാ​ത്ര​ക്ക് മു​ന്നോ​ടി​യാ​യി തി​രു​വെ​ങ്കി​ടാ​ച​ല​പ​തി ക്ഷേ​ത്ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ന​ട​ത്തും.