വീ​ടു​ക​ളു​ടെ പു​ന​ര്‍നി​ര്‍​മാ​ണം: ബ്ലോ​ക്കു​ത​ല യോ​ഗ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍

12:45 AM Nov 17, 2018 | Deepika.com
തൃ​ശൂ​ര്‍: പ്ര​ള​യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​തും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു വാ​സ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്ത വീ​ടു​ക​ളു​ടെ പു​ന​ര്‍നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും 19 നു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ യോ​ഗം ചേ​രു​മെ​ന്നു ജില്ലാ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ അ​റി​യി​ച്ചു.

ഇന്നുരാ​വി​ലെ 10.30 ന് ​ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, 11 നു ​ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, മു​ല്ല​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ഉ​ച്ച​യ്ക്കു ര​ണ്ടി​നു ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ജൂ​ബി​ലി ഹാ​ള്‍,
19 നു ​രാ​വി​ലെ 10.30 ന് ​അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് (ചാ​ഴൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍), വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, രാ​വി​ലെ 11 ന് ​കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചേ​ര്‍​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍, പ​ഴ​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, പു​ഴ​യ്ക്ക​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ള്‍, 2.30 ന് ​വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, വൈ​കീ​ട്ട് മൂ​ന്നി​ന് മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് യോ​ഗം.