ലോട്ടറിക്കടയില്‍ മോഷണം, 50,000 രൂ​പ ന​ഷ്ട​മാ​യി

12:45 AM Nov 17, 2018 | Deepika.com
തൃ​ശൂ​ർ: ചെ​ട്ടി​യ​ങ്ങാ​ടി​ക്കു സ​മീ​പം പോ​സ്റ്റ് ഓഫീ​സ് റോ​ഡി​ലെ പ്ര​തീ​ക്ഷ ലോ​ട്ട​റിക്കട​യി​ൽ മോ​ഷ​ണം. അ​ന്പ​തി​നാ​യി​രം രൂ​പ ന​ഷ്ട​മാ​യി. പൂ​ട്ടു ര​ണ്ടും അ​റുത്തു മാ​റ്റി ഷ​ട്ട​ർ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. അ​റു​ത്തു മാ​റ്റി​യ പൂ​ട്ടു​ക​ളും കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. അ​ടു​ത്തു​ള്ള ഒ​രു ലോ​ട്ട​റിക്ക​ട​യി​ലും എ​ൽ​ഇ​ഡി ക​ട​യി​ലും മോ​ഷ​ണശ്ര​മം ന​ട​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. സി​സി​ടി​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞ​താ​യും പ​റ​യു​ന്നു. ഈ​സ്റ്റ് പോ​ലീ​സ് സം​ഭ​വസ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​മ​റ​യി​ൽ പ​തി​ഞ്ഞ​യാ​ളെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.