കു​ഷ്ഠ​രോ​ഗ നി​ര്‍​ണയ പ​രി​പാ​ടി ജി​ല്ല​യി​ല്‍ തു​ട​ങ്ങു​ന്നു

12:45 AM Nov 17, 2018 | Deepika.com
തൃ​ശൂ​ര്‍: കു​ഷ്ഠ​രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് അ​ശ്വ​മേ​ധം പ​രി​പാ​ടി​ക്കാ​യി ജി​ല്ല ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്ത് എ​ട്ടു ജി​ല്ല​ക​ളി​ലാ​ണ് കു​ഷ്ഠ​രോ​ഗ നി​ര്‍​ണയ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യാ​യ അ​ശ്വ​മേ​ധം ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ അ​ഞ്ചുമു​ത​ല്‍ 18 വ​രെ​യാ​ണ് പ​രി​പാ​ടി.

ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള​ള ശി​ല്പ​ശാ​ല, വീ​ഡി​യോ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, റാ​ലി​ക​ള്‍, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. സ്കൂ​ളു​ക​ളി​ല്‍ നാ​ട​കമ​ത്സ​ര​ങ്ങ​ളും കോ​ള​ജു​ക​ളി​ല്‍ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​ര​വും ന​ട​ത്തും. തൃ​ശൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ലാ​ണ് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം.