പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

11:30 PM Nov 16, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: സ്കു​ൾ വി​ദ്യാ​ർ​ഥി​യെ വ​ശീ​ക​രി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ താ​ഴെ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ള​ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് റാ​ഫി (23), കി​ഴ​ക്കേ​ക്ക​ര ഫൈ​സ​ൽ (28) എ​ന്നി​വ​രെ​യാ​ണ് സി​ഐ. ടി.​എ​സ്.​ബി​നു, എ​സ്ഐ മ​ഞ്ജി​ത്ത്‌ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.