+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​ര് മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വ​ന​പാ​ല​ക​ന്‍ ചി​കി​ത്സ​യി​ല്‍

എ​ട​ക്ക​ര: ചേ​ര് മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വ​ന​പാ​ല​ക​ന്‍ ചി​കി​ത്സ​യി​ല്‍. വ​ഴി​ക്ക​ട​വ് വ​നം റെ​യി​ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല
ചേ​ര് മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി  പൊ​ള്ള​ലേ​റ്റ വ​ന​പാ​ല​ക​ന്‍ ചി​കി​ത്സ​യി​ല്‍
എ​ട​ക്ക​ര: ചേ​ര് മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വ​ന​പാ​ല​ക​ന്‍ ചി​കി​ത്സ​യി​ല്‍. വ​ഴി​ക്ക​ട​വ് വ​നം റെ​യി​ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​ലി​ക്കു​ണ്ടി​ലാ​ണ് മ​ല​പ്പു​റം താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ടു​കാ​ണി ചു​ര​ത്തി​ലെ ത​ണു​പ്പ​ന്‍ ചോ​ല​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി റോ​ഡി​ന് കു​റു​കെ വീ​ണ ചേ​ര് മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന്‍റെ ക​റ ശ​രീ​ര​ത്തി​ലാ​യ​താ​ണ് പെ​ള്ള​ലേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

ആ​ദ്യം വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​ട്ടും ശ​മ​ന​മു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ​നം ഡ്രൈ​വ​ര്‍ കൃ​ഷ്ണ​നും അ​ന്ന് പൊ​ള്ള​ലേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ കൃ​ഷ്ണ​നേ​റ്റ പൊ​ള്ള​ല്‍ സാ​ര​മു​ള്ള​ത​ല്ല. പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന ചേ​ര് എ​ന്ന നി​ത്യ​ഹ​രി​ത വൃ​ക്ഷ​ത്തി​ന്‍റെ ക​റ​യേ​റ്റാ​ല്‍ ചി​ല​യാ​ളു​ക​ള്‍​ക്ക് ശ​ക്ത​മാ​യ ചൊ​റി​ച്ചി​ലും അ​ല​ര്‍​ജി​യും ഉ​ണ്ടാ​വാ​റു​ണ്ട്.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് വ​രെ പൊ​ള്ള​ലേ​ല്‍​ക്കു​ന്ന​തി​നാ​ല്‍ ജീ​വി​ക​ള്‍ പോ​ലും ഈ ​മ​ര​ത്തി​ന​ടു​ത്തേ​ക്ക് വ​രാ​റി​ല്ല.