പ്ര​വാ​സി സ​മ്മി​റ്റ്

11:30 PM Nov 16, 2018 | Deepika.com
ക​രു​വാ​രക്കുണ്ട്: കാ​ളി​കാ​വ്, ക​രു​വാ​ര​ക്കുണ്ട്, തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷേ​മം ഉ​റ​പ്പു വ​രു​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി സ​മ്മി​റ്റ് ന​ട​ത്തു​ന്നു.​നാളെ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ക​രു​വാ​ര​ക്കു​ണ്ടി​ലെ കെ.​ടി മാ​നു മു​സ്ല്യാ​ർ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സ​മ്മി​റ്റ് ന​ട​ക്കു​ക​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. അ​ഷ്റ​ഫ​ലി അ​റി​യി​ച്ചു.

ര​ണ്ട് വ​ർ​ഷ​മെ​ങ്കി​ലും പ്ര​വാ​സി​യ​യ ആ​ളു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി സ​മ്മി​റ്റ് ന​ട​ത്തു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യം വെ​ച്ച് ന​ട​ത്തു​ന്ന സ​മ്മി​റ്റി​ൽ പ്ര​വാ​സ ബോ​ർ​ഡ്, നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യ്ക്ക​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പി ​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, എം​എ​ൽ​എ മാ​രാ​യ എ.​പി.​അ​നി​ൽ​കു​മാ​ർ, എം.​ഉ​മ്മ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.