രോഗികൾക്ക് ഉപകരണങ്ങൾ നൽകി
11:29 PM Nov 16, 2018 | Deepika.com
കരുവാരക്കുണ്ട്: കീഴാറ്റൂർ പഞ്ചായത്തിലെ പരിരക്ഷാ യുണിറ്റിന് അങ്ങാടിപ്പുറം, വള്ളുവനാട് ലയണ്‍സ് ക്ലബ്ബുകൾ സംയുക്തമായി നൽകിയ ഉപകരണങ്ങൾ രോഗികൾക്ക് വിതരണം ചെയ്തു. പിഎച്ച്സി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ മണിയാണി വിതരണോൽഘാടനം നിർവഹിച്ചു. കിടപ്പിലായ രോഗികൾക്കുള്ള, വീൽ ചെയറുകൾ, വൾക്കറുകൾ, എയർ ബെഡുകൾ, മറ്റു അനുബന്ധ സാമഗ്രികൾ എന്നിവയാണ് വള്ളുവനാട്, ലയണ്‍സ് ക്ലബ്ബ് അങ്ങാടിപ്പുറം എന്നിവ സംയുക്തമായി കീഴാറ്റൂർ പരിരക്ഷ യൂണിറ്റിന് നൽകിയിരിക്കുന്നത്.