‘​പെ​ണ്‍​ക​രു​ത്ത്’കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി

11:24 PM Nov 16, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​സ​ർ​ക്കാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന ‘പെ​ണ്‍​ക​രു​ത്ത്’ കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി ആ​ന​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ 100 സ്കൂ​ളു​ക​ളെ​യാ​ണ് പദ്ധതിക്കായി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി പെ​ണ്‍​കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യും അ​വ​ർ​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ക​യു​മ​ണ് പെ​ണ്‍​ക​രു​ത്ത് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ന​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൊ​റി​യ​ൻ ആ​യോ​ധ​ന ക​ല​യാ​യ തൈക്വാൻഡോയി​ൽ 60 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക.​ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി.​ഹ​ജ​റു​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ മീ​രാ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി.​മൂ​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ​ത്മി​നി, ഷീ​ജ​മോ​ൾ സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സു​ലേ​ഖ ദേ​വി, ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ്ജി​ല്ല തൈ​ക്വാൻഡോ മ​ത്സ​ര​ത്തി​ൽ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. ആ​ന​മ​ങ്ങാ​ട് സ്കൂ​ൾ നേ​രി​ടു​ന്ന പ​രി​മി​തി​ക​ൾ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഗേ​ൾ​സ് ഫ്ര​ണ്ട്‌ലി ടോ​യ്‌ലെറ്റ് സ്കൂ​ളി​ന് അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.