മലപ്പുറം: ബസ് ജീവനക്കാരിൽ നിന്നു നല്ല രീതിയിലുള്ള സമീപനം ആവശ്യമാണെന്നും വിദ്യാർഥികൾക്കു പ്രയാസം നേരിടുന്ന പ്രവൃത്തികൾ ബസ് ജീവനക്കാരിൽ നിന്നുണ്ടാകരുതെന്നും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിൽഷ മൂലശേരി അഭിപ്രായപ്പെട്ടു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സബ്് ആർടിഒ തിരൂർ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ എന്നിവർ സംയുക്തമായി തിരൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച കാന്പയിൻ ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അവർ. ബസ് ജീവനക്കാരിൽ നിന്നു വിദ്യാർഥികൾ പ്രതീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു വിദ്യർഥികളിൽ നിന്നു അഭിപ്രായം ശേഖരിച്ചു. കുട്ടികൾ എഴുതി നൽകിയ അഭിപ്രയങ്ങളിൽ നടപടികൾ കൈകൊള്ളുന്നതിനു മലപ്പുറം ആർടിഒക്ക് നിർദേശം നൽകും.
ബാലസൗഹൃദ പെതുഇടങ്ങൾ സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ കൂടെ ഞങ്ങളും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ബസ് ജീവനക്കാർ, യാത്രക്കാർ, വിദ്യർഥികൾ എന്നിവർ ഒപ്പുവച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ്, തിരൂർ ആർടിഒ തോമസ് ജോർജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാധാകൃഷ്ണൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാരിസ, ജില്ലാ ചൈൽഡ് പ്രൊട്ടകഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരായ അതുല്യ, കെ.ടി. സജില എന്നിവർ പ്രസംഗിച്ചു. ഫോണ്: 9847995559, 7356236806.
‘ബസ് ജീവനക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത്’ ഒപ്പു ശേഖരണം നടത്തി
11:24 PM Nov 16, 2018 | Deepika.com