ഐ​ക്ക​ര​പ്പ​ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ഞ്ച് സ്ഥാ​നാ​ർ​ഥിക​ൾ

11:24 PM Nov 16, 2018 | Deepika.com
കൊ​ണ്ടോ​ട്ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഐ​ക്ക​ര​പ്പ​ടി ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​ര രം​ഗ​ത്ത് അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യ മു​സ്ലിം​ലീ​ഗി​ലെ ഫൈ​സ​ൽ കൊ​ല്ലോ​ളി​യാ​ണ് മ​ത്സരി​ക്കു​ന്ന​ത്.

എ​ൽ​ഡി എ​ഫി​ന് വേ​ണ്ടി ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥാ​നാ​ർ​ഥിയാ​യി​രു​ന്ന എ.​ന​ജു​മു​ദ്ദീ​നും ബി​ജെ​പി​ക്ക് വേ​ണ്ടി പി.​സ​ജീ​ഷു​മാ​ണ് മ​ത്സരി​ക്കു​ന്ന​ത്. എ​എ​പി​യി​ൽ മാ​ധ​വ​ൻ കാ​വു​ങ്ക​ര, പി​ഡി​പി​ക്ക് വേ​ണ്ടി കെ.​സി​യാ​ദ് എ​ന്നി​വ​രാ​ണ് രം​ഗ​ത്തു​ള​ള​ത്.ഐ​ക്ക​ര​പ്പ​ടി ബ്ലോ​ക്ക് മെ​ന്പ​റാ​യി​രു​ന്ന മു​സ്ലിം​ലീ​ഗി​ലെ എ.​ക​മ്മ​ദ് മ​ര​ണ​പ്പെ​ട്ട​തി​നാ​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.​

ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വാ​ർ​ഡു​ക​ൾ ഉ​ൾ​ക്കൊ​ള​ളു​ന്ന​താ​ണ് ഐ​ക്ക​ര​പ്പ​ടി ഡി​വി​ഷ​ൻ.​ഇ​വ​യി​ൽ ഐ​ക്ക​ര​പ്പ​ടി, പേ​ങ്ങാ​ട്, പൂ​ച്ചാ​ൽ, വെ​ണ്ണാ​യൂ​ർ, പു​ത്തൂം​പാ​ടം, വാ​ർ​ഡു​ക​ളി​ൽ മു​സ്ലിം​ലീ​ഗും,മി​നി​എ​സ്റ്റേ​റ്റി​ൽ സി​പി​എ​മ്മും ചാ​മ​പ്പ​റ​ന്പി​ൽ സ്വ​ത​ന്ത്ര അം​ഗ​മാ​ണു​ള​ള​ത്.