ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്രി​ക​ൻ മ​രി​ച്ചു

10:38 PM Nov 16, 2018 | Deepika.com
അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത അ​ണ്ട​ത്തോ​ട് ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്രി​ക​ൻ മരിച്ചു. പെ​രി​യ​ന്പ​ലം ല​ക്ഷം​വീ​ട് കോ​ള​നി റോ​ഡ് താ​ഴ​ത്ത് വ​ക​യി​ൽ ഇ​ബ്രാ​ഹിം (67) ആണ് മ​രി​ച്ചത്. പ​രു​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പെ​രി​യ​ന്പ​ലം പ​ടി​ഞ്ഞാ​റ​യി​ൽ ഷു​ഹൈ​ബ് (20) നെ ​തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലും സ​ഹോ​ദ​രി സു​ഫി​ത​യെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​ത്രി എട്ടോടെയാണ് അപകടം. റോ​ഡി​നു കി​ഴ​ക്കു ഭാ​ഗ​ത്തെ ചാ​യ​ക​ട​യി​ൽ പോ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ബ്രാ​ഹിം​മി​നെ​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ബ്രാ​ഹി​മി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ : സ​ഫി​യ. മ​ക്ക​ൾ : ക​മ​റു​ദ്ദീ​ൻ, ഷ​റീ​ന.