അ​പ​ക​ട​ര​ഹി​ത തീ​ര്‍​ഥാ​ട​നം സേ​ഫ്‌​സോ​ണി​ന്‍റെ ല​ക്ഷ്യം - മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ‌‌

10:22 PM Nov 16, 2018 | Deepika.com
ഇ​ല​വു​ങ്ക​ൽ: ഒ​രു വാ​ഹ​നാ​പ​ക​ടം പോ​ലു​മി​ല്ലാ​തെ തീ​ര്‍​ഥാ​ട​ന കാ​ലം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ശ​ബ​രി​മ​ല സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ഇ​ല​വു​ങ്ക​ലി​ല്‍ സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ കെ.​പ​ത്മ​കു​മാ​ര്‍, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ജ്യോ​തി​ലാ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍ വെ​ട്ടി​ക്ക​ല്‍, ഉ​ഷാ​കു​മാ​രി രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​യി​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌