+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ടി​യും നി​ര്‍​മാ​ണസാ​മ​ഗ്രി​ക​ളും റോ​ഡ​രി​കി​ല്‍; ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അധികൃതർ

മ​ല്ല​പ്പ​ള്ളി: പൊ​തു​നി​ര​ത്തു​ക​ളു​ടെ വീ​തി അ​പ​ഹ​രി​ച്ചും സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​വു​മാ​യി നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ത​ടി​യും ഇ​റ​ക്കി​യി​ടു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ​
ത​ടി​യും നി​ര്‍​മാ​ണസാ​മ​ഗ്രി​ക​ളും റോ​ഡ​രി​കി​ല്‍; ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അധികൃതർ
മ​ല്ല​പ്പ​ള്ളി: പൊ​തു​നി​ര​ത്തു​ക​ളു​ടെ വീ​തി അ​പ​ഹ​രി​ച്ചും സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​വു​മാ​യി നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ത​ടി​യും ഇ​റ​ക്കി​യി​ടു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല്ല​പ്പ​ള്ളി - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ പൗ​വ്വ​ത്തി​പ്പ​ടി​യ്ക്കു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട സ്വ​കാ​ര്യ​ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യ​ത്് റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​യി​ലേ​ക്കാ​ണ്. സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​വ​രെ ഇ​ത്ത​ര​ത്തി​ല്‍ ത​ടി കൂ​ട്ടി​യി​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ വ്യക്തിക​ളി​ല്‍നി​ന്നു വാ​ങ്ങു​ന്ന ത​ടി റോ​ഡ​രി​കി​ലെ​ത്തി​ച്ച് ലോ​ഡിം​ഗി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൂ​ട്ടി​യി​ടു​ന്ന​ത്. എ​ന്നാ​ല്‍ വീ​തി കു​റ​വാ​യ റോ​ഡു​ക​ളി​ല്‍ ഇ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. വ​ള​വു​ക​ളി​ലും മ​റ്റും ഇ​ത്ത​ര​ത്തി​ല്‍ ത​ടി കി​ട​ക്കു​ന്ന​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​റി​ല്ല.

ക​ല്ല്, മെ​റ്റ​ല്‍, ക​ട്ട തു​ട​ങ്ങി​യ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ് കൈ​യൈ​റി ഇ​റ​ക്കി​യി​ടാ​റു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ല്‍ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ ഇ​റ​ക്കി​വ​യ്ക്കു​ന്ന​ത് നി​മ​വി​രു​ദ്ധ​മാ​ണ്. പ​ക്ഷേ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ പോ​ലീ​സോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളോ ശ്ര​ദ്ധി​ക്കാ​റി​ല്ല.

പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ലോ​റി​ക​ള്‍ നി​ര്‍​ത്തി​യി​ട്ട് പ​ക​ല്‍​സ​മ​യ​ത്തു​പോ​ലും ലോ​ഡിം​ഗ് ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്.

സു​ഗ​മ​മാ​യ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി​യു​ള്ള ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ വ്യാ​പ​ക​മാ​യു​ണ്ട്. താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തി​ല​ട​ക്കം പ​രാ​തി ഉ​ണ്ടാ​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.