+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ നൈ​നാ​ന്‍ കൊ​ച്ചി​യി​ലി​ന് ട്രി​പ്പി​ള്‍

തി​രു​വ​ല്ല: തി​രു​വ​ല്ല വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ചെ​റി​യാ​ന്‍ നൈ​നാ​ന്‍ കൊ​ച്ചി​യി​ല്‍ ട്രി​പ്പി​ള്‍ കി
ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ നൈ​നാ​ന്‍ കൊ​ച്ചി​യി​ലി​ന് ട്രി​പ്പി​ള്‍
തി​രു​വ​ല്ല: തി​രു​വ​ല്ല വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ചെ​റി​യാ​ന്‍ നൈ​നാ​ന്‍ കൊ​ച്ചി​യി​ല്‍ ട്രി​പ്പി​ള്‍ കി​രീ​ടം നേ​ടി .

അ​ണ്ട​ര്‍ 17 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 11-4, 11-8, 11-8 ഏ​ബ​ല്‍ ജേ​ക്ക​ബ് ഫി​ലി​പ്പി​നെ​യും അ​ണ്ട​ര്‍ 19 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 11-4, 11-8, 11-8 അ​നൂ​പ് ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 11-2, 11-9, 11-9 ലെ​വി​ന്‍ തോ​മ​സ് ലാ​നു​വി​നെ​യും തോ​ല്പി​ച്ചാ​ണ് ചെ​റി​യാ​ന്‍ നൈ​നാ​ന്‍ കി​രീ​ടം നേ​ടി​യ​ത്.

അ​ണ്ട​ര്‍ 11 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 11-4, 11-5, 11-8 തോ​മ​സ് ജു​വാ​ന്‍ മ​ട​വ​നെ തോ​ല്‍​പി​ച്ച് റ​യാ​ന്‍ നൈ​നാ​ന്‍ മാ​ത്യു​വും അ​ണ്ട​ര്‍ 13 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 11-2, 11-4, 11-3 റ​യാ​ന്‍ നൈ​നാ​ന്‍ മാ​ത്യു​വി​നെ തോ​ല്​പി​ച്ച് ബെ​ഞ്ച​മി​ന്‍ ചെ​റി മാ​ത്യു​വും അ​ണ്ട​ര്‍ 15 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 11-2, 11-4, 11-8 ബെ​ഞ്ച​മി​ന്‍ ചെ​റി മാ​ത്യു​വി​നെ തോ​ല്പി​ച്ച് ഏ​ബ​ല്‍ ജേ​ക്ക​ബ് ഫി​ലി​പ്പും 40 വ​യ​സി​ന് മു​ക​ളി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 11-7, 11-4,11-7 ഡോ. ​മാ​ത്യു നൈ​നാ​നെ തോ​ല്‍​പി​ച്ച് കേ​ണ​ല്‍ രാ​ഹു​ല്‍ ഘോ​ഷും വി​ജ​യി​ച്ചു.

വി​ജ​യി​ക​ള്‍​ക്ക് തി​രു​വ​ല്ല വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഇ. ​എ. ഏ​ലി​യാ​സ് മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ചു.