+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എം​ജി​എ​സ്‌വൈ ​അ​വ​ലോ​ക​ന യോ​ഗം

പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന്‍ മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന​യു​ടെ (പി​എം​ജി​എ​സ് വൈ) ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ജ​ൽ​ജീ​വ​ന്‍ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്
പി​എം​ജി​എ​സ്‌വൈ ​അ​വ​ലോ​ക​ന യോ​ഗം
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന്‍ മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന​യു​ടെ (പി​എം​ജി​എ​സ് വൈ) ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ജ​ൽ​ജീ​വ​ന്‍ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും റോ​ഡ് പ്ര​വൃ​ത്തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റണി എം​പി നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗം ഈ ​മാ​സം ഒ​ന്‍​പ​തി​നും പി​എം​ജി​എ​സ്‌വൈ ​റോ​ഡു​ക​ളി​ലെ ജ​ൽജീ​വ​ന്‍ പ്ര​വൃ​ത്തി​ക​ള്‍ സം​ബ​ന്ധി​ച്ച വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം 11നും ​ന​ട​ത്താ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

പി​എം​ജി​എ​സ്‌വൈ ​ഒ​ന്നാംഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 78 പ്ര​വൃ​ത്തി​ക​ളി​ല്‍ 75 എ​ണ്ണ​വും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 10 പ്ര​വൃ​ത്തി​ക​ള്‍ മു​ഴു​വ​നും പൂ​ര്‍​ത്തി​യാ​യ​താ​യി പി​ഐ​യു പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

മൂ​ന്നാം ഘ​ട്ട​ത്തി​ലെ പ്ര​വൃ​ത്തി​ക​ളാ​യ പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ ത​ട്ടാ​രു​പ​ടി കൊ​യ്പ്പ​ള്ളി​മ​ല റോ​ഡ്, മാ​ങ്കോ​ട് എ​ച്ച്എ​സ് - തി​ടി നി​ര​ത്തു​പാ​റ റോ​ഡ്, കോ​യി​പ്രം ബ്ലോ​ക്കി​ലെ ചെ​ട്ടി​മു​ക്ക് ത​ടി​യൂ​ര്‍ വാ​ള​ക്കു​ഴി നാ​ര​ക​ത്താ​നി റോ​ഡ്, തേ​ക്കും​ക​ല്‍ ചി​റ​പ്പു​റം ഇ​ല​പ്പു​ങ്ക​ല്‍ റോ​ഡ്, റാ​ന്നി ബ്ലോ​ക്കി​ലെ വെ​ണ്‍​കു​റി​ഞ്ഞി മാ​റാ​ടം ക​വ​ല മ​ട​ത്തും​പ​ടി റോ​ഡ് എ​ന്നി​വ​യു​ടെ പു​രോ​ഗ​തി​യും.

പു​തി​യ പ്ര​വൃ​ത്തി​ക​ളാ​യ പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ ആ​ലും​മൂ​ട് തെ​ങ്ങ​മം റോ​ഡ്, കോ​യി​പ്രം ബ്ലോ​ക്കി​ലെ പ്ലാ​ങ്ക​മ​ണ്‍ പൂ​വ​ന്മ​ല റോ​ഡ്, പ​ന്ത​ളം ബ്ലോ​ക്കി​ലെ വാ​ഴ്‌​വേ​ലി​പ്പ​ടി ക​വ​ല​പ്ലാ​ക്ക​ല്‍ റോ​ഡ്, മാ​ല​ക്ക​ര ആ​ല്‍​ത്ത​റ​പ്പ​ടി ഏ​റാം​ക​ട റോ​ഡ് എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

ക​ള​‌ക്‌ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഐ​യു ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നിയ​ര്‍ എ. ​സ​ജി​ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റുമാ​ര്‍, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.