+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​രി​ലെ 30 കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കി നി​ക്കോ​ള്‍​സ​ണ്‍ സ്‌​കൂ​ള്‍

തി​രു​വ​ല്ല: ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ക​ലാ​പം ന​ട​ക്കു​ന്ന മ​ണി​പ്പു​രി​ല്‍ വി​ദ്യാ​ഭ്യാ​സം ത​ട​സ​പ്പെ​ട്ട 30 കു​ട്ടി​ക​ള്‍​ക്ക് തി​രു​വ​ല്ല നി​ക്കോ​ള്‍​സ​ണ്‍ സി​റി​യ​ന്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്
മ​ണി​പ്പു​രി​ലെ 30 കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം  ന​ല്‍​കി നി​ക്കോ​ള്‍​സ​ണ്‍ സ്‌​കൂ​ള്‍
തി​രു​വ​ല്ല: ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ക​ലാ​പം ന​ട​ക്കു​ന്ന മ​ണി​പ്പു​രി​ല്‍ വി​ദ്യാ​ഭ്യാ​സം ത​ട​സ​പ്പെ​ട്ട 30 കു​ട്ടി​ക​ള്‍​ക്ക് തി​രു​വ​ല്ല നി​ക്കോ​ള്‍​സ​ണ്‍ സി​റി​യ​ന്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം. സ്വാ​ത​ന്ത്ര്യ​വും നീ​തി​യും ന​ഷ്ട​പ്പെ​ട്ട് അ​ശാ​ന്തി​യു​ടെ തീ​ര​ത്തു​നി​ന്നാ​ണ് കു​ട്ടി​ക​ള്‍ തി​രു​വ​ല്ല​യി​ലേ​ക്കെ​ത്തി​യ​ത്.

കു​ക്കി ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ കാ​ങ്‌​പോ​ക്പി, ചു​രാ​ച​ന്ദ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണി​വ​ര്‍. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് പൂ​ര്‍​ണ​മാ​യി സ്‌​കൂ​ളാ​ണ് വ​ഹി​ക്കു​ന്ന​ത്. വി​മാ​ന യാ​ത്രാ​ച്ചെ​ല​വ് ഉ​ള്‍​പ്പെ​ടെ മാ​ര്‍​ത്തോ​മ്മ സ​ഭ​യും ഏ​റ്റെ​ടു​ത്തു. സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് മ​ണി​പ്പു​രി​ല്‍നി​ന്നു കു​ട്ടി​ക​ളെ തി​രു​വ​ല്ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​രു​ത​ല്‍ പ​ദ്ധ​തി​യി​ല്‍ ഇ​വ​ര്‍​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി. ക​ലാ​പ കാ​ല​യ​ള​വി​ല്‍ മാ​ര്‍​ത്തോ​മ്മ സ​ഭ പ്ര​തി​നി​ധി​സം​ഘം മ​ണി​പ്പു​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ക​ലാ​പ​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ട സ​ഹാ​യം ഉ​റ​പ്പാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

നാ​ളെ രാ​വി​ലെ പ​ത്തി​ന് നി​ക്കോ​ള്‍​സ​ണ്‍ എ​ച്ച്എ​സ്എ​സി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ളെ ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ക്കും. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ ദി​വ്യ എ​സ്. അ​യ്യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.