സ്നേ​ഹാ​ദ​രം മാ​റ്റി​വ​ച്ചു

01:33 AM Nov 16, 2018 | Deepika.com
തൃ​ശൂ​ർ: കോ​സ്മോ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ ന​ട​ത്താ​നി​രു​ന്ന സ്നേ​ഹാ​ദ​ര​വ് പ​രി​പാ​ടി 25ലേ​ക്കു മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.

വൈ​ദ്യു​തി മു​ട​ങ്ങും

തൃ​ശൂ​ർ: മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ പ​ത്തുമു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചുവ​രെ ടി​ബി റോ​ഡ്, ബ​ഥേ​ൽ ആ​ശ്ര​മം റോ​ഡ്, സെ​മി​ത്തേ​രി റോ​ഡ്, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
പു​ന്നം​പ​റ​ന്പ്: വൈ​ദ്യുതി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പു​ന്നം​പ​റ​ന്പ്, വാ​യ​ന​ശാ​ല പ​രി​സ​രം, തെ​ക്കു​മു​റി, പ്രി​യ ക​ല്യാ​ണ​മ​ണ്ഡ​പം, മ​ച്ചാ​ട് പ​വ​ർ​ലൂം, അ​യ്യ​പ്പ​ൻ​കാ​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കീ​ട്ട് ആറു വ​രെ വൈ​ദ്യുതി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
ഗു​രു​വാ​യൂ​ർ: അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗു​രു​വാ​യൂ​ർ തൈ​ക്കാ​ട് സബ് സ്റ്റേ​ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ​ഗേ​റ്റ് വ​രെ​യും ഒൗ​ട്ട​ർ​ ഇ​ന്ന​ർ റിം​ഗ് റോ​ഡു​ക​ൾ, മാ​ണി​ക്യ​ത്ത് പ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ​യും മ​മ്മി​യൂ​ർ, കാ​ട്ടു​പ്പാ​ടം, ത​ന്പു​രാ​ൻ​പ​ടി മു​ത​ൽ സ​ബ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ​യും വൈ​ദ്യുതി മു​ട​ങ്ങും.