ഇരിങ്ങാലക്കുട: കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ 19-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും സമാപിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഇസബെൽ സമാപനസമ്മേളനം ഉദ് ഘാടനം ചെയ്തു. കെഎസ്ഇ മാനേജിംഗ് ഡയറക്ടർ എ.പി. ജോർജ് അധ്യക്ഷത വഹിച്ചു. 2000 ത്തോളം വിദ്യാർഥി - വിദ്യാർഥിനികൾ മത്സരങ്ങളിൽ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനദാനം ചെയർമാൻ ഡോ. ജോസ് പോൾ തളിയത്ത്, ഡയറക്ടർമാരായ പി.ഡി. ആന്റോ, പോൾ ജോണ്‍, ജോസഫ് സേവ്യർ, സതി എ. മേനോൻ, മേരിക്കുട്ടി വർഗീസ്, പോൾ ഫ്രാൻസിസ്, ഡോ. കെ.സി. പ്യാരിലാൽ, ദനേസ രഘുലാൽ എന്നിവർ നിർവഹിച്ചു.
ജനറൽ മാനേജർ എം. അനിൽ, ചീഫ് ഫിനാൻ ഷ്യൽ ഓഫീസർ ആൻഡ് കന്പനി സെക്രട്ടറി ആർ. ശങ്കരനാരായണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി. ജാക്സണ്, ജനറൽ കണ്‍വീനർ വി.വി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഹന്നാ റോസ് ശിശുദിന സന്ദേശം നൽകി.
അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും സമാപിച്ചു
01:30 AM Nov 16, 2018 | Deepika.com