വെ​ള്ളാ​ങ്കല്ലൂ​രി​ൽ ബാ​ലോ​ത്സ​വം തു​ട​ങ്ങി

01:30 AM Nov 16, 2018 | Deepika.com
ക​രൂ​പ്പ​ട​ന്ന: വെ​ള്ളാ​ങ്കല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബാ​ലോ​ത്സ​വം "സ​ർ​ഗോത്സ​വം 2018' കോ​ണ​ത്തു​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ൽ തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് ഷാ​ജി ന​ക്ക​ര മു​ഖ്യാ​തി​ഥി​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​ന്പി​ൽ, നി​ഷ ഷാ​ജി, സീ​മ​ന്തി​നി സു​ന്ദ​ര​ൻ, ഐസിഡിഎ​സ് ഓ​ഫീ​സ​ർ ജ​യ​ന്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
എം.​കെ.​മോ​ഹ​ന​ൻ സ്വാ​ഗ​ത​വും എ​ൻ.​കെ.​ രാ​ജാ​മ​ണി ന​ന്ദി​യും പ​റ​ഞ്ഞു. വെ​ള്ളാ​ങ്കല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി, പ്രീ പ്രൈ​മ​റി, എ​ൽപി, യുപി സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 800 ഓ​ളം കു​ട്ടി​ക​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഇന്നു വൈ​കീ​ട്ട് സ​മാ​പി​ക്കും.

അ​യ്യ​പ്പ​ഭ​ക്ത വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി താ​ലൂ​ക്ക് ക​മ്മി​റ്റി കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത വി​ശ്ര​മ​കേ​ന്ദ്രം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​കെ.​പു​ഷ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.