പൂക്കോട്ടുംപാടം: ഐസിസി ക്ലബും ഗ്രീൻ ലൈഫ് ഡയബറ്റിസ് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന പ്രമേഹരഹിത ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി.മനോജ്കുമാർ നിർവഹിച്ചു. ലോക പ്രമേഹദിനത്തിൽ പൂക്കോട്ടുംപാടം ഹൈസ്കൂൾ മൈതാനിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പഞ്ചായത്തിനെ സന്പൂർണ പ്രമേഹ രഹിതമാക്കുക എന്ന പദ്ധതി നടപ്പാക്കുന്നത്.
അമരന്പലം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പൊതു സ്ഥലങ്ങളിലും ഐസിസി അംഗങ്ങൾ, ഗ്രീൻ ലൈഫ് ഡയബറ്റിസ് അംഗങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണം, സെമിനാറുകൾ, സിന്പോസിയങ്ങൾ, പൊതു ചർച്ചകൾ തുടങ്ങി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ബൃഹത് പദ്ധതിക്കാണ് തുടക്കമായത്.
ഐസിസി പ്രസിഡന്റ് അമീർ പൊറ്റമ്മൽ അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത്, പന്തപ്പുലാൻ മുഹമ്മദ്, നസീബ് ബാവ, സുനിൽ, ജാസിർ പനോലൻ, ഷബീർ വീട്ടിക്കുന്ന്, കെ.ടി. ഷുഹൈബ് , സുകിൽ ചന്ദ്രൻ, ജുനൈസ് പറയൻകാട്, ഷാജി പുലത്ത് എന്നിവർ പ്രസംഗിച്ചു. പ്രമേഹ നിർണ്ണയ ക്യാന്പിനുള്ള കിറ്റ് ഡോ. മനോജ് കുമാർ ഐസിസി ക്ലബിന് കൈമാറി.
അമരന്പലത്ത് പ്രമേഹരഹിത ഗ്രാമം പദ്ധതി
12:56 AM Nov 16, 2018 | Deepika.com