പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ യുപി സ്കൂൾ കുട്ടികൾക്കും വനിതകൾക്കും നടത്തുന്ന വായനാമത്സരത്തിന്റെ ജില്ലാതലം നാളെ രാവിലെ 10 ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജിൽ നടക്കും.
താലൂക്ക് മത്സരങ്ങളിൽ വിജയികളായ ആദ്യത്തെ 10 പേരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരാർഥികൾക്കും ഹാൾ ടിക്കറ്റ് അയച്ചിട്ടുണ്ട്.
ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ജില്ലാ ലൈബ്രറി കൗണ്‍സിൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
ഭാരവാഹികൾ
മല്ലപ്പള്ളി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ തിരുവല്ല ഗ്രൂപ്പിൽപെട്ട തെള്ളിയൂർകാവ് ഭഗവതി ക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരവാഹികളായി എ.ജി. ശശീന്ദ്രൻ നായർ - പ്രസിഡന്റ്, കെ.ആർ. രവീന്ദ്രൻ നായർ - വൈസ് പ്രസിഡന്റ്, റ്റി.കെ. മോഹനൻ നായർ - സെക്രട്ടറി എന്നിവരെ കൂടാതെ പത്തംഗം കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
വായനാമത്സരം യുപി ജില്ലാതലം നാളെ
10:54 PM Nov 15, 2018 | Deepika.com