വെള്ളാങ്കല്ലൂർ: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂളുകളിലെയും ’ആറ് എ’ ക്ലാസ് പഠന സൗഹൃദ ക്ലാസുകളാക്കുകയെന്ന നൂതന പദ്ധതിയ്ക്ക് കരൂപ്പടന്ന ഗവ. ഹൈസ്കൂളിൽ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.കെ. സംഗീത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി സുരേഷ് വാർത്താപത്രിക സമർപ്പണം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറന്പിൽ, വാർഡ് മെന്പർ ടി.വി. ആമിനാബി, ഒഎസ്എ പ്രസിഡന്റ് പികഐം അഷ്റഫ്, പിടിഎ പ്രസിഡന്റ് പി.എ. നസീർ, ഇ.എസ്. പ്രസീദ, നിഷ സനോയ്, ഒ.എം. മിനി, പ്രധാന അധ്യാപിക എം. ജയലക്ഷ്മി, കെ.എൻ. ലിജി, ഇരിങ്ങാലക്കുട വനിതാ പോലീസ് എസ്ഐ ഉഷ, വൈ.എ. നസീമ, ടി.വൈെ. റഹ്മാൻ, നിദ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
’ആറ് എ’ പദ്ധതിക്ക് കരൂപ്പടന്ന ഗവ. ഹൈസ്കൂളിൽ തുടക്കമായി
12:57 AM Nov 15, 2018 | Deepika.com