എടത്തിരുത്തി : പുരോഗമന കലാസാഹിത്യ സംഘം എടത്തിരുത്തി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി.എം.പൊറ്റെക്കാട് അനുസ്മരണം പ്രഫ. എം.വി.മധു ഉദ്ഘാടനം ചെയ്തു.
ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, പി.എൽ.പോൾസണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി.സതീഷ്, കെ.ബി.സജു, കെ.വി.ശ്രീധരൻ, എൻ.സി.രവി,രാജൻ പൊറ്റെക്കാട് തുടങ്ങിയവർ സംസാരിച്ചു.
പക്ഷി നിരീക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു
ഇരിങ്ങാലക്കുട: എസ്എൻ എൽപി സ്കൂളിൽ പ്രശസ്ത പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംകര കേരളത്തിലെ പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും വിശദമായ ക്ലാസ് നയിച്ചു.
പരിസ്ഥിതി പ്രവർത്തകനായ ഷബീർ മാടായിക്കോണം മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക പി.എസ്. ബിജുന, ഷാജി മാസ്റ്റർ, രാഖില ശശികാന്ത് എന്നിവർ പ്രസംഗിച്ചു.
ഡി.എം.പൊറ്റെക്കാട് അനുസ്മരണം
12:56 AM Nov 15, 2018 | Deepika.com