കു​ഴൂ​ർ ഏ​കാ​ദ​ശി നാ​ളെ കൊ​ടി​യേ​റും

12:49 AM Nov 15, 2018 | Deepika.com
കു​ഴൂ​ർ: സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും. വൈ​കീട്ട് എ​ട്ടി​ന് കൊ​ടി​യേ​റ്റം. രാ​ത്രി പ​ത്തി​ന് കൊ​ടി​പ്പു​റ​ത്ത് വി​ള​ക്ക്, കു​ഴൂ​ർ സു​ധാ​ക​ര​മാ​രാ​ർ ന​യി​ക്കു​ന്ന മേ​ളം. 17ന് ​വൈ​കി​ട്ട് 6.35ന് ​തി​രു​വാ​തി​ര​ക്ക​ളി, 7.30ന് ​നൃ​ത്ത​സ​ന്ധ്യ.
18ന് ​രാ​വി​ലെ 10.30ന് ​ഉൗ​ട്ടു​പു​ര​യി​ൽ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം, 11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, വൈ​കി​ട്ട് 6.45ന് ​പാ​ഠ​കം, ഏ​കാ​ദ​ശി മ​ഹോ​ത്സ​വ ദി​ന​മാ​യ 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ശീ​വേ​ലി​ക്കാ​യി 15 ആ​ന​ക​ൾ അ​ണി​നി​ര​ക്കും. കൊ​ടു​ങ്ങ​ല്ലൂ​ർ ഹ​രി​ദാ​സ് ന​യി​ക്കു​ന്ന സ്പെ​ഷ​ൽ നാ​ദ​സ്വ​രം, ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ന​യി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം എ​ന്നി​വ ന​ട​ക്കും.
12.30ന് ​പ്ര​സാ​ദ ഉൗ​ട്ട്, വൈ​കി​ട്ട് നാ​ലി​ന് കാ​ഴ്ച​ശീ​വേ​ലി, അ​ഞ്ചി​ന് കു​ട​മാ​റ്റം, ഏ​ഴി​ന് തി​രു​വാ​തി​ര​ക്ക​ളി, രാ​ത്രി ഒ​ന്പ​തി​ന് ഏ​കാ​ദ​ശി വി​ള​ക്ക്, രാ​ത്രി പ​ത്തി​ന് ചോ​റ്റാ​നി​ക്ക​ര ന​ന്ദ​പ്പ​മാ​രാ​ർ ന​യി​ക്കു​ന്ന മേ​ജ​ർ സെ​റ്റ് പ​ഞ്ച​വാ​ദ്യം.
20ന് ​വൈ​കി​ട്ട് 7.15ന് ​ക​ഥ​ക​ളി​പ്പ​ദ ക​ച്ചേ​രി, 22ന് ​പ​ള്ളി​വേ​ട്ട ദി​ന​ത്തി​ൽ രാ​വി​ലെ 10.30ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, രാ​ത്രി ഒ​ന്പ​തി​ന് പ​ള്ളി​വേ​ട്ട, ആ​റാ​ട്ട് ദി​ന​മാ​യ 23ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​റാ​ട്ട്, 12ന് ​ആ​റാ​ട്ട് സ​ദ്യ, രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള, പ​ത്തി​ന് കാ​ർ​ത്തി​ക വി​ള​ക്ക്.
പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ.​ഗോ​വി​ന്ദ​ൻ, ഐ.​എ​സ്.​വി​ഷ്ണു, എം.​എം.​മി​ഥു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.