ജൈ​വ നെ​ൽ​ക്കൃ​ഷി കൊ​യ്ത്തു​ത്സ​വം

12:49 AM Nov 15, 2018 | Deepika.com
ന​ട​വ​ര​ന്പ്: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജൈ​വ നെ​ൽ​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. പ്ര​ള​യ​ത്തി​നി​ട​യി​ലും കൈ​വി​ടാ​തെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ​യും ഒ​റ്റ​ക്കെ​ട്ടാ​യാ​ണു കൃ​ഷി​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. കൊ​യ്തെ​ടു​ത്ത നെ​ല്ല് ’കു​ട്ടി​യ​രി ’എ​ന്ന പേ​രി​ൽ വി​പ​ണ​നം ന​ട​ത്താ​റു​ണ്ട ്. ഗൈ​ഡ്സ് ക്യാ​പ്റ്റ​നും കാ​ർ​ഷി​ക ക്ല​ബ് ക​ണ്‍​വീ​ന​റു​മാ​യ സി.​ബി. ഷ​ക്കീ​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഡെ​യ്സി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. മോ​ഹ​ന​ൻ, പ്രി​ൻ​സി​പ്പ​ൽ എം. ​നാ​സ​റു​ദീ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ലാ​ലി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്മി​ത, അ​ധ്യാ​പി​ക​മാ​രാ​യ റോ​ഫി, അ​നി​ത, ഷീ​ല, ഷെ​മി എ​ന്നി​വ​രും എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ്, ഗൈ​ഡ്സ് യൂ​ണി​റ്റ് വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.