മാള: പ്രളയബാധിതരായ വ്യാപാരികൾക്കുള്ള രണ്ടാംഘട്ട ധനസഹായ വിതരണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായധന വിതരണം വി.ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ ചെക്ക് കൈമാറി യൂണിറ്റ് പ്രസിഡന്റ് പി.ടി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ കണ്‍വീനർ കെ.ഐ.നജാഹ്, യൂണിക് സെക്രട്ടറി ആരിഫ് കോറോത്ത്, ട്രഷറർ പി.രാധാകൃഷ്ണൻ, യൂത്ത് വിംഗ് പ്രസിഡന്റ് രാജു ജോസ്, ടി.കെ.ജിനേഷ്, ജൂലി ബെന്നി, താഹ ഹാഫിസ് എന്നിവർ സംസാരിച്ചു. രണ്ട് ഘട്ടങ്ങളിലായി 11 ലക്ഷം രൂപയുടെ സഹാധനമാണ് വിതരണം ചെയ്തത്.
പ്രളയബാധിതർക്കു സഹായം നൽകി
01:20 AM Nov 14, 2018 | Deepika.com