പൊയ്യ: സ്ത്രീകളെ സ്ത്രീകൾക്കെതിരെ തന്നെ സമരം ചെയ്യാൻ ആഹ്വാനവുമായി ചില ജാതി സംഘടനകൾ രംഗത്തുണ്ടെന്ന് കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി എം.സ്വർണലത ടീച്ചർ പറഞ്ഞു.
ഇത്തരം തെറ്റായ പ്രേരണകളിൽ നിന്നും സംഘടനകൾ പിൻമാറണമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. മഹിളാസംഘം പൊയ്യ പഞ്ചായത്ത് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവർ.
പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. റസോജ ഹരിദാസ്, ടി.എം.ബാബു, ജോജി ജോർജ്, എ.എം.ഹക്കിം, ലിനി അശോകൻ, സാദിയ വിനിതൻ എന്നിവർ പ്രസംഗിച്ചു.
സ്ത്രീകളെ സമരത്തിന് പ്രേരിപ്പിക്കുന്നു: എം.സ്വർണലത
01:20 AM Nov 14, 2018 | Deepika.com