പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​ർ ഇ​ന്ന്

01:16 AM Nov 14, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക പ്ര​മേ​ഹദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ, കൂ​ട്ട​ന​ട​ത്തം, ആ​രോ​ഗ്യ​ സ​ർ​വേ, ഡ​യ​ബെ​റ്റി​ക് ക്യാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്ന് സെ​മി​നാ​ർ, 17 ന് ​കൂ​ട്ട​ന​ട​ത്തം, 20 മു​ത​ൽ ആ​രോ​ഗ്യ​സ​ർ​വേ, 29 മു​ത​ൽ ഡ​യ​ബെ​റ്റി​ക് ക്യാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 11 ന് ​ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്്കൂ​ളി​ൽ ന​ട​ക്കു​ന്ന ഡ​യ​ബെ​റ്റി​ക് സെ​മി​നാ​റി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ നി​മ്യ ഷി​ജു, മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ സോ​ണി​യ ഗി​രി, ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ്റീ​ഷ്യ​ൻ സം​ഗീ​ത, കെ.​എ​ൻ. സു​ഭാ​ഷ്, റോ​സി​ലി പോ​ൾ ത​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.