മലപ്പുറം: ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്ക് ജില്ലയിൽ മികച്ച വളർച്ചാ സാധ്യതകളുണ്ടെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഈ മേഖലയുടെ ഉന്നമനത്തിനായി വിവിധ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും പി.ഉബൈദുള്ള എംഎൽഎ അഭിപ്രായപ്പെട്ടു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്കുള്ള ദ്വിദിന സാങ്കേതിക ശിൽപ്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സംസ്കരണ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ’സംപാഡ’ പോലുള്ള പദ്ധതികൾ ഉപയോഗപ്പെടുത്താൻ അദ്ദേഹം സംരംഭകരെ ഉദ്ഭോധിപ്പിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അബ്ദുൾ വഹാബ് ചടങ്ങിന് സ്വാഗതവും മലപ്പുറം നഗരസഭ വൈസ് ചെയർമാൻ പെരുന്പള്ളി സെയ്ത്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് ഹംസ ഹാജി ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ രമ, ശരത് എന്നിവർ ആശംസയും ഉപജില്ലാ വ്യവസായ ഓഫീസർ അബ്ദുൾ ലത്തീഫ് ചടങ്ങിന് നന്ദിയും അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള 90 സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.
ഭക്ഷ്യ സംസ്കരണം: സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന്
12:20 AM Nov 14, 2018 | Deepika.com