തി​രു​വ​ത്ര​യി​ൽ സി​പി​എം - കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം; അഞ്ചു പേർക്കെതിരെ കേസ്

01:00 AM Nov 13, 2018 | Deepika.com
ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ സി​പി​എം - കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ പു​ത്ത​ൻ​ക​ട​പ്പു​റം കു​ന്ന​ത്ത് ഹ​നീ​ഫ മൊ​യ്തു (28), ബ​ന്ധു ക​റു​ത്താ​റ​ൻ റി​യാ​സ് ഹ​സ​ൻ (30), എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ​ള്ള​ത്ത് ഹ​സ​ൻ മു​ബാ​റ​ക് (20) കോ​ര​ന്‍റ​ക​ത്ത് ജാ​ബീ​ർ (22) എ​ന്നി​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഞായറാഴ്ച്ച രാ​ത്രി കോ​ട്ട​പ്പു​റ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കോ​ട്ട​പ്പു​റം സെ​ന്‍റ​റി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​മാ​ണ് സം​ഘ​ർ​ഷം. പോ​ലീ​സ് അഞ്ചു പേർക്കെതിരെ കേസെടുത്തു.