അടൂർ: ലോകത്തിനു കാലഘട്ടത്തിനനുസൃതമായ ആത്മീയ ദർശനം പകരുന്നതിൽ വൈഎംസിഎ പ്രസ്ഥാനങ്ങൾക്കു വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സിബിസിഐ വൈസ് പ്രസിഡന്റ് ഡോ.ജോഷ്വാ മാർ ഇഗ്്നാത്തിയോസ് മെത്രാപ്പോലീത്ത. അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വൈഎംസിഎ അഖില ലോക പ്രാർഥനാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർപേഴ്സണ് കുമാരി കുര്യാസ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രഫ.ജോയി സി.ജോർജ്, ഡോ.രാജൻ ജോർജ് പണിക്കർ, എ.കെ.സന്തോഷ് ബേബി, ജോസഫ് നെല്ലാനിക്കൻ, കെ.ഒ. രാജുക്കുട്ടി, കോശി മാത്യു, പി.എം. ജേക്കബ്, ഡോ.തോമസ് ജോർജ്, ഷിബു കെ.ഏബ്രഹാം, രാജൻ ഏബ്രഹാം, ടി.സി. ബാബുക്കുട്ടി, സി .പി. ശാമുവേൽ, ടി.എസ്. തോമസ്, കെ.വി. തോമസ്, ഒ.വി. ജോസഫ്, മോട്ടി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 600ൽ പരം യൂണിറ്റ് വൈഎംസിഎ കളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ ഇന്നു മുതൽ 17 വരെയാണ് പ്രാർഥനാവാരാചരണം.
ആത്മീയദർശനം ലോകത്തിനു പകരണം: മാർ ഇഗ്്നാത്തിയോസ്
10:32 PM Nov 10, 2018 | Deepika.com