മലപ്പുറം : പോലീസ് ഉൾപ്പെടെയുള്ള ഗവണ്മെന്റ് വകുപ്പുകൾക്കു നൽകിയിട്ടുള്ള ഡീസൽ, പെട്രോൾ ഇനത്തിൽ ലഭിക്കാനുള്ള തുക അടിയന്തരമായി ലഭ്യമാക്കണമെന്നു ഇന്ത്യൻ ഓയിൽ ഡീലേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
മലപ്പുറത്തു നടന്ന കണ്വെൻഷൻ പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. വസന്തകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റീട്ടെയിൽ ജനറൽ മാനേജർ കെ. നവീൻചരണ് മുഖ്യപ്രഭാഷണം നടത്തി. ഐഒസി ചീഫ് മാനേജർ ആർ.കെ നന്പ്യാർ, ബി. അരുണ്‍കുമാർ, പി.പി അരവിന്ദാക്ഷൻ, എം. താഹിർ, എം. അബ്ദുൾകരീം, ശ്രീനാഥ്, കെ.എം ജംഷി, റഷീദ് മാളിയേക്കൽ, പി. മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
ഡീസൽ, പെട്രോൾ കുടിശിക തുക നൽകണമെന്ന്
11:49 PM Nov 09, 2018 | Deepika.com