എടക്കര: കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി സംരംഭ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് (എസ്വിഇപി) പദ്ധതി ഉദ്ഘാടനം 15ന് എടക്കരയിൽ നടക്കും.
കാരാടൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും. അടുത്ത നാല് വർഷത്തിനുള്ളിൽ നിലന്പൂർ ബ്ലോക്കിൽ 2211 ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി മുപ്പത് എംഇസിമാർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 5.78 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്.
എസ്വിഇപി പദ്ധതി ഉദ്ഘാടനം 15ന്
11:49 PM Nov 09, 2018 | Deepika.com