പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു

12:53 AM Nov 07, 2018 | Deepika.com
കൊ​ട​ക​ര: സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി അ​യ്യ​ങ്കാ​ളി ന​ട​ത്തി​യ വി​ല്ലു​വ​ണ്ട ി യാ​ത്ര​യു​ടെ നൂ​റ്റി ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെപിഎംഎസ് കൊ​ട​ക​ര ഏ​രി​യ യൂ​ണി​യ​ൻ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​ഓ​വ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ എ​സ്എ​സ്.എ​ൽ.​സി.​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ ആ​ദ​രി​ച്ചു.
സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​സി.​അ​നു​രാ​ഗി​നെ സാ​ഹി​ത്യ​കാ​രി കെ.​വി.​ഷൈ​ല​ജ ആ​ദ​രി​ച്ചു.കെപിഎം​എസ് ​സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ഐ.​എ. ബാ​ല​ൻ, കെ.​പി.​വി​ബി​ൻ എ.​ടി.​മാ​ധ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.