ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി

12:37 AM Nov 06, 2018 | Deepika.com
കാ​ടു​കു​റ്റി : കേ​ര​ള​പ്പി​റ​വി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങാ​ലി ഏ​ഴാം വാ​ർ​ഡി​ൽ ബാ​പ്പു​ജി വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
കാ​ടു​കു​റ്റി - മു​രി​ങ്ങൂ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി​യാ​ണ് വ​യോ​ജ​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ​സ്റ്റാൻഡിംഗ് ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ഡേ​വീ​സ് അ​ധ്യ​ക്ഷ​നാ​യി.
വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​യ്സി ആ​ന്‍റു, സെ​ക്ര​ട്ട​റി വി​ശാ​ലം വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ടി​പ്പ​റു​ക​ൾ പി​ടി​കൂ​ടി

വെ​ള്ളി​ക്കു​ള​ങ്ങ​ര: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട ് ടി​പ്പ​ർ ലോ​റി​ക​ൾ വെ​ള്ളി​കു​ള​ങ്ങ​ര എ​സ്ഐ എ​സ്.​എ​സ്.​ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് പി​ടി​കൂ​ടി.​
മാ​രാ​ങ്കോ​ട് പ്ര​ദേ​ശ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു.