അതിരപ്പിളളി: വെട്ടിക്കുഴി വെറ്റിലപ്പാറ റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പെടുത്തി പുനർ നിർമിക്കുന്നതിനിടെ കുടിവെള്ള പെപ്പുകൾ പൊട്ടിയതിനാൽ വെറ്റിലപ്പാറ മേഖലയിലെ 200 ലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങി.
ചിക്ലായി ജലനിധി കുടിവെള്ള പദ്ധതിയുടെ അരൂർമുഴി മുതൽ വെട്ടിക്കുഴി പണ്ട ാരം പാറ വരെ നാല് കിലോമീറ്റർ ദൂരത്തിലുള്ള അംഗങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്.അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്ന്,രണ്ട ്,മൂന്ന് വാർഡുകളിലെ കുടുംബങ്ങൾക്കാണ് കുടിവെള്ളം കിട്ടാതായത്.റോഡരികിലൂടെ സ്ഥാപിച്ച പൈപ്പ് ലൈൻ ഒന്നര മാസം മുൻപ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് പൊട്ടിയത്.
പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്താൻ ആയിരക്കണക്കിന് രൂപ ചിലവ് വരും.ഇതിനുള്ള ഫണ്ട ് ജലനിധി നടത്തിപ്പ് കമ്മിറ്റിയുടെ പക്കലില്ല.പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് റോഡ് നിർമിക്കുന്ന കരാറുകാരനോടും പഞ്ചായത്തിലും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ട ായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കുടിവെള്ള പൈപ്പ് പൊട്ടി വെറ്റിലപ്പാറയിൽ 200 ലേറെ കുടുംബങ്ങൾക്കു കുടിവെള്ളം മുടങ്ങി
12:36 AM Nov 06, 2018 | Deepika.com