വി​ല്ലു​വ​ണ്ടി യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് അ​ന്ന​മ​ന​ട

12:36 AM Nov 06, 2018 | Deepika.com
അ​ന്ന​മ​ന​ട: അ​യ്യ​ങ്കാ​ളി​യു​ടെ ച​രി​ത്ര​യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് ന​ട​ന്ന വി​ല്ലു വ​ണ്ടി​യാ​ത്രാ വി​പ്ല​വ​ത്തി​ന്‍റെ 125-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​മ​ന​ട​യി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
സ​മ്മേ​ള​നം വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. സാം​സ്കാ​രി​ക രം​ഗ​ത്തെ ദ​ളി​ത് ശ​ബ്ദം ധ​ന്യ രാ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഉ​ദ​യ​ൻ മ​റ്റ​ത്തി​ൽ, കെ.​പി.​എം.​എ​സ്. ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ജി തൈ​വ​ള​പ്പി​ൽ, പി.​വി. സ​ജീ​വ​ൻ, സു​നി​ത സ​ജീ​വ​ൻ, എം.​എ​സ്. ധ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.