എ​ൻ​ജി​നീ​യ​ർ​മാ​ർ സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്ക് മു​ൻ​ഗ​ണ​ന ന​ല്ക​ണം പ്ര​ഫ. പി.​ബി. സു​നി​ൽ​കു​മാ​ർ

12:36 AM Nov 06, 2018 | Deepika.com
കൊ​ട​ക​ര: സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്ക് മു​ൻ​ഗ​ണ​ന ന​ല്കു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​രെ​യാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്തി​നാ​വ​ശ്യ​മെ​ന്ന് പാ​ല​ക്കാ​ട് ഐ.​ഐ.​ടി. ഡ​യ​റ​ക്ട​ർ പ്രഫ. പി.​ബി. സു​നി​ൽ​കു​മാ​ർ.​
കൊ​ട​ക​ര സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വ്യ​ക്തി​ഗ​ത വി​ജ​യ​ത്തേ​ക്കാ​ളു​പ​രി ടീ​മി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്േ‍​റ​യും വി​ജ​യ​മാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത്.​ഇ​ത്ത​ര​ത്തി​ലു​ള്ള മ​നോ​ഭാ​വ​മു​ള്ള​വ​രാ​യി മാ​റാ​ൻ യു​വ എ​ൻ​ജി​നീ​യ​ർ​മാ​ർ പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​കോ​ള​ജി​ന്‍റെ പ​ന്ത്ര​ണ്ട ാമ​ത്തെ ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങാ​യി​രു​ന്നു ന​ട​ന്ന​ത്.​പ്രി​ൻ​സി​പ്പ​ൽ ഡോ.​നി​ക്സ​ണ്‍ കു​രു​വി​ള ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.​ജോ.​ഡ​യ​റ​ക്ട​ർ ഡോ.​ സു​ധ ജോ​ർ​ജ് വ​ള​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ,ബ​യോ മെ​ഡി​ക്ക​ൽ മേ​ധാ​വി ഡോ.​ര​മ്യ ജോ​ർ​ജ്,ബ​യോ​ടെ​ക്നോ​ള​ജി മേ​ധാ​വി ഡോ.​അ​ന്പി​ളി മേ​ച്ച്വ​ർ,കം​ന്പ്യു​ട്ട​ർ സ​യ​ൻ​സ് മേ​ധാ​വി പ്രഫ.​ജെ. കൃ​ഷ്ണ​ദാ​സ്,ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് കമ്യു​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​വി​ഷ്ണു രാ​ജ​ൻ,ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ആ​ൻ​സ് ജോ​ർ​ജ്,സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സി.​പി. സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ളേ​ജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പാ​റേ​മാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​ത് ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.