ബാ​ല​സാ​ഹി​ത്യ സ​മി​തി അ​വാ​ർ​ഡു​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്

12:36 AM Nov 06, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ർ ബാ​ല​സാ​ഹി​ത്യ സ​മി​തി പ്ര​ഖ്യാ​പി​ച്ച 2018 ലെ ​അ​വാ​ർ​ഡു​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.
അ​ർ​ഷ​ക് ആ​ലിം അ​ഹ​മ്മ​ദ്, അ​മ​ൻ അ​ഹ​മ്മ​ദ് എ​ന്നീ സ​ഹോ​ദ​ര ക​ഥാ​കൃ​ത്തു​ക​ളാ​ണു അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ’ക​ള്ളി​ച്ചെ​ടി​യും മ​ഷി​ത്ത​ണ്ട ും പി​ന്നെ തു​പ്പ​ലാം കൊ​ത്തി​ക​ളും’ എ​ന്ന കൃ​തി​യാ​ണു ഇ​വ​ർ​ക്ക് അ​വാ​ർ​ഡ് നേ​ടി​കൊ​ടു​ത്ത​ത്. അ​ർ​ഷ​ക് ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്‌വ​ണ്‍ വി​ദ്യാ​ർ​ഥി​യും അ​മ​ൻ ഡോ​ണ്‍​ബോ​സ്കോ സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.
പ്ര​ഖ്യാ​പി​ച്ച​തി​ൽ 3000 രൂ​പ മു​ഖ​വി​ല​യു​ള്ള പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഐ.​ആ​ർ. കൃ​ഷ്ണ​ൻ മേ​ത്ത​ല സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റി​നാ​ണ്്്് ഇ​വ​ർ അ​ർ​ഹ​ത​നേ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യും ക​വി​യി​ത്രി​യു​മാ​യ രെ​ജി​ല ഷെ​റി​ന്‍റെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഐ​ഡി​യ ഷോ​റൂം ന​ട​ത്തി​വ​രു​ന്ന ഷെ​റി​ൻ അ​ഹ​മ്മ​ദി​ന്‍റെ​യും മ​ക്ക​ളാ​ണി​വ​ർ.
ന​ഷ്ട​പ്പെ​ട്ട പ​ഴ​യ​കാ​ല ജീ​വി​ത​ത്തി​ന്‍റെ ന·​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​ത നേ​ടി​കൊ​ടു​ത്ത​ത്. ജേ​താ​ക്ക​ൾ​ക്ക് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യും ഡി​സം​ബ​ർ ഒ​ന്പ​തി​ന് മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഇ​വി​ജി സ്മാ​ര​ക സാം​സ്കാ​രി​ക മ​ന്ദി​ര​ത്തി​ൽ കൂ​ടു​ന്ന ബാ​ല​സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ​വെ​ച്ച് സ​മ​ർ​പ്പി​ക്കും.