കൊടുങ്ങല്ലൂർ: 2018 ജനുവരി മുതലും ജൂലൈ ഒന്നു മുതലും കുടിശികയായിട്ടുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടനെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ എറിയാട് മണ്ഡലം വാർഷികസമ്മേളനം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി ടി.എം.നാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. എറിയാട് കെവിഎച്ച്എസിലെ പ്രധാനഅധ്യാപകൻ കെ.കെ.മുഹമ്മദുണ്ണി മാസ്റ്ററെ പ്രഫ. പി.കെ.നൂറുദീൻ പൊന്നായടണിയിച്ച് ആദരിച്ചു.
അബ്ദുറഹിമാൻ കടപ്പൂര്, വി.എം.ഷൈൻ, പി.കെ.ലത്തീഫ്, വി.എ.മുഹമ്മദ് സഗീർ, കെ.കെ.മുഹമ്മദ്, മാത്യു ജോസഫ്, കെ.ജി.മുരളീധരൻ, വി.സി.കാർത്തികേയൻ, വി.കെ.സിദ്ധിഖ്, കെ.എച്ച്.ലൈല, പി.എൻ.മോഹനൻ, പി.സുരേഷ് ബാബു, കെ.എം.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ക്ഷാമബത്ത ഉടൻ അനുവദിക്കണം: പെൻഷനേഴ്സ് അസോ.
12:34 AM Nov 06, 2018 | Deepika.com